തമിഴ്നാടിലെ കമ്പം സ്വദേശിയായ മണികണ്ടന്‍ കഴിഞ്ഞ 9
വര്‍ഷത്തോളമായി പനമ്പള്ളി നഗറിന് സമീപത്തുള്ള നേതാജി റോഡിലും
സമീപ പ്രദേശത്തുമായി തേപ്പുകട നടത്തി ഉപജീവനം
നയിക്കുന്നവരാണ്.അച്ഛന്‍ നേരത്തെ മരണപ്പെട്ടതിനാല്‍ അമ്മക്കൊപ്പമാണ്
താമസിക്കുന്നതും തേപ്പ്കട നടത്തുന്നതും. ഒമ്പത് വര്‍ഷത്തോളമായി
സത്യസന്ധതയോടെ തങ്ങളുടെ തൊഴില്‍ ചെയ്യുന്നതിനാല്‍ വലിയ
ബുദ്ധിമുട്ടുകളില്ലാതെ ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍
സാധിക്കുന്നുവെന്ന് മണികണ്ടന്‍ പറഞ്ഞു.എന്നിരിന്നാലും
തൊഴില്‍പരമായി പലതരത്തിലുമുള്ള ബുദ്ധിമുട്ടുകളിലൂടെയും
വെല്ലുവിളികളിലൂടെയുമാണ് തങ്ങള്‍ ഇവിടം വരെ എത്തിയതെന്നും
മണികണ്ടന്‍ ഓര്‍മപ്പെടുത്തി.തൊഴില്‍ ചെയ്യുന്നതിന് സര്‍ക്കാരില്‍ നിന്നും
യാതൊരു സഹായവും പിന്തുണയും എന്നുമാത്രമല്ല തങ്ങളുടെ
പ്രശ്നങ്ങളോ പരാതികളോ തീര്‍പ്പാക്കാന്‍ കഴിയുന്ന സംഘടനകളോ
യൂണിറ്റുകളോ അടുത്തോന്നുമില്ലെന്നും മണികണ്ടന്‍ ചൂണ്ടിക്കാട്ടി.
മാത്രവുമല്ല തുടക്കത്തില്‍ തന്നെ ഇവരുടെ തേപ്പുകട ജനസഞ്ചാരത്തിന്
വഴിമുടക്കുന്നു എന്ന് കാണിച്ചു കൊണ്ട് ചിലയാലളുകള് അധികാരികളെ
സമീപിക്കുകയും പരാതി നല്‍കുകയും ചെയ്തു എന്നും എന്നാല്‍
അത്തരത്തിലുള്ള യാതൊരു ബുദ്ധിമുട്ടും തങ്ങള്‍ സൃഷ്ടിച്ചിട്ടില്ലെന്നും
മണികണ്ടന്‍ പറഞ്ഞു. ഒരിക്കല്‍ സ്വന്തം നാട്ടില്‍ പോയ സമയത്ത്
തേപ്പുകടയില്‍ ഉപയോഗിയ്ക്കുന്ന വാഹനം ചില സാമൂഹ്യദ്രോഹികള്‍
ചേര്‍ന്ന് രാത്രി ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്തതായി
മണികണ്ടന്‍ പറഞ്ഞു. പന്ത്രണ്ടായിരം രൂപയോളം മാസവാടക നല്‍കി
താമസിക്കുന്ന മണികണ്ടനെ സംബന്ധിച്ചു ഭക്ഷണ സാധനങ്ങളുടെ
വിലകയറ്റവും ക്രമേണയായി തങ്ങളുടെ തൊഴിലില്‍ വന്ന മാറ്റവും (കരി
ഒഴിവാക്കി ഇപ്പോള്‍ ഗ്യാസ് ഉപയോഗിച്ച് കൊണ്ട് ഇസ്തിരി ഇടുന്നു)
എല്ലാം മുന്നോട്ടുള്ള ജീവിതത്തിലെ പ്രധാന വെല്ലുവിളികള്‍ ത്തന്നെയാണ്.
തൊഴില്‍പരമായി തങ്ങള്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയെന്ന് നിര്‍ദേശിക്കാനും മണികണ്ടന്‍ മറന്നില്ല. മറ്റു രാജ്യങ്ങളില്‍ ഇത്തരം
തൊഴില്‍ ചെയ്യുന്നതിന് പ്രത്യേക ഇടങ്ങള്‍ (സോണ്‍) ഉണ്ടെന്നും അത്തരം
പദ്ധതികള്‍ സര്‍ക്കാര്‍ മുന്നിട്ട് നടപ്പാക്കണമെന്നും തങ്ങളുടെ തൊഴില്‍
ചെയ്യുന്നതിനോ തൊഴില്‍വാഹനം നിര്‍ത്തുന്നതിനോ അനുവാദം
ലഭിക്കുന്നില്ലെന്നും അത്തരത്തിലുള്ള സമീപനം ഒഴിവാക്കണമെന്നും
മണികണ്ടന്‍ അഭ്യര്‍ഥിച്ചു.
“റോഡുകളിലും മറ്റു പൊതുവഴികളിലും ഓക്സിജന്‍ കൂടുതല്‍ പുറപ്പെടുവിക്കുന്ന നല്ലയിനം മരങ്ങള്‍ (ഉദാ: വേപ്പ്,അരയാല്‍) വെച്ചുപിടിപ്പിക്കണം “
കൊച്ചി വികസനവുമായി ബന്ധപ്പെട്ട ചോദ്യം
ഉന്നയിച്ചപ്പോള്‍ താന്‍ ഈ നാട്ടുകാരന്‍ അല്ലെങ്കിലും ഇവടെ വന്നതിനു
ശേഷം പലമാറ്റങ്ങളും കൊച്ചിയില്‍ കാലക്രമേണ ഉണ്ടായി എന്നു
ബോധ്യപ്പെടുത്തി .ഉദാഹരണമായി കൊച്ചി മെട്രോയും ഷോപ്പിങ് മാളുകളും (ലുലു മാള്‍) ചൂണ്ടിക്കാട്ടി.
എന്നിരിന്നാലും കൊച്ചി നേരിടുന്ന പ്രധാന വെല്ലുവിളികള്‍
ഏതൊക്കെയെന്നും അത് മറികടക്കാനുള്ള മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കാനും
മണികണ്ടന്‍ തയ്യാറായി. പ്രധാന പ്രശ്നമായി മണികണ്ടന്‍
ചൂണ്ടിക്കാട്ടുന്നത് അന്തരീക്ഷമലിനീകരണം ആണ്.മലിനീകരണം ഒരുപാട്
കൂടിയെന്നും പരിസ്ഥിതിക്കനുസൃതമായ രീതിയിലല്ല വികസനം മുന്നോട്ട്
പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. മരങ്ങളെല്ലാം വെട്ടിനശിപ്പിക്കുന്നതും
പാടങ്ങളെല്ലാം നികത്തുന്നതും ഗുരുതരമായ പ്രശ്നങ്ങള്‍ക്ക്
വഴിതെളിയിക്കുമെന്നും ഇത്തരത്തിലുള്ള നടപടികള്‍ ഒഴിവാക്കണമെന്നും
അഭ്യര്‍ഥിച്ചു .അന്തരീക്ഷ മലിനീകരണവും വര്‍ധിച്ചു വരുന്ന ചൂടും
ക്രമാതീതമായി കുറക്കാന്‍ സാധിക്കുമെന്നും അതിനു വേണ്ടി ചെയ്യേണ്ട
കാര്യങ്ങള്‍ നിര്‍ദ്ദേശിക്കാനും മണികണ്ടന്‍ തയ്യാറായി. റോഡുകളിലും മറ്റു
പൊതുവഴികളിലും ഓക്സിജന്‍ കൂടുതല്‍ പുറപ്പെടുവിക്കുന്ന നല്ലയിനം
മരങ്ങള്‍ (ഉദാ: വേപ്പ്,അരയാല്‍) വെച്ചുപിടിപ്പിക്കണമെന്നും പ്രകൃതിയോട്
ഇണങ്ങിയ രീതിയില്‍ അവയെ പരിപാലിപ്പിക്കണമെന്നും നിര്‍ദ്ദേശിച്ചു .
മാത്രമല്ല സര്‍ക്കാര്‍ ഉടമസ്ഥതയോട് കൂടി തങ്ങളുടെ തൊഴില്‍
ചെയ്യുന്നതിന് പ്രത്യേക ഇടങ്ങള്‍ സാധ്യമാക്കണമെന്നും സംരക്ഷണം
നല്‍കണമെന്നും മണികണ്ടന്‍ നിര്‍ദ്ദേശിച്ചു.